"വികസനം ശുചിത്വം ആരോഗ്യം "
മലയാറ്റൂർ . മണപ്പാട്ട് ചിറ വികസന സമിതി പ്രഭാത സവാരിയും ശുചീകരണവും നടത്തി
മണപ്പാട്ട് ചിറയുടെയും പരിസരപ്രദേശങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി രൂപീകൃതമായിരിക്കുന്ന മണപ്പാട്ടുചെറ വികസന സമിതിയുടെ നേതൃത്വത്തിൽ ," വികസനം ആരോഗ്യം ശുചിത്വം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രഭാത സവാരി നടത്തി
പ്രമുഖ വനിതാ വ്യവസായിയും പറക്കാട്ട് ഗ്രൂപ്പിൻറെ എംഡിയുമായ ശ്രീമതി പ്രീതി പ്രകാശ് പറക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്യുകയും വികസന സമിതി അംഗങ്ങളോടൊപ്പം പ്രഭാത സവാരി നടത്തുകയും ചെയ്തു. വികസന സമിതിക്ക് പറക്കാട്ട് ഗ്രൂപ്പിൻറെ സർവ്വവിധത്തിലുള്ള പിന്തുണയും ഈ അവസരത്തിൽ വാഗ്ദാനം ചെയ്യുകയുണ്ടായി.
വികസന സമിതി കൺവീനർ മനോജ് നാൽപ്പാടൻ ശ്രീ സാജു തറനിലം വാർഡ് മെമ്പർ ശ്രീമതി ബിൻസി ജോയ് അഖിൽ മലയാറ്റൂർ ടി എൽ പ്രദീപ് സൂര്യ ഗ്രൂപ്പ് ചെയർമാൻ മനോജ് ആന്റണി പുത്തേൻ എന്നിവർ സംസാരിച്ചു
ശ്രീ ദീപക് മലയാറ്റൂർ ശ്രീ കെ കെ വത്സൻ ,ശ്രീ എ പി രവീന്ദ്രൻ , ശ്രീ ശ്രീജു പെലപ്പിള്ളി മുതലായവർ പ്രഭാത സവാരിക്ക് നേതൃത്വം നൽകി .



